Connect with us

Gulf

പൊതു ബസുകളുടെ അപകടങ്ങള്‍ വിശകലനം ചെയ്യാന്‍ സംവിധാനം

Published

|

Last Updated

ദുബൈ: പൊതു ബസുകള്‍ വരുത്തിവെക്കുന്ന അപകടങ്ങള്‍ വിലയിരുത്താന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി ആര്‍ ടി എ പൊതുഗതാഗത വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ അലി അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള വിലയിരുത്തലാണ് നടത്തുന്നത്. ബസ് ഡ്രൈവര്‍മാരുടെ സമീപനങ്ങളും അപകടകാരണങ്ങളും വിശകലന വിധേയമാക്കും. രാജ്യാന്തര നിലവാരത്തിലുള്ള പ്രക്രിയയാണ് അവലംബിക്കുക. അപകടങ്ങള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. ലക്ഷം കിലോമീറ്ററിന് 0.65 അപകടങ്ങളായിരുന്നിടത്ത് ഇപ്പോള്‍ 0.44 അപകടങ്ങള്‍ മാത്രമേയുള്ളൂ. 2010ല്‍ 1.47 അപകടങ്ങള്‍ ഉണ്ടായിരുന്നു.
ഇന്‍ഷ്വറന്‍സ് പ്രീമിയം 3.1 കോടി ദിര്‍ഹത്തില്‍ നിന്ന് 1.8 കോടി ദിര്‍ഹമായി കുറഞ്ഞു. സുഗമവും സുരക്ഷിതവുമായ യാത്രയാണ് ആര്‍ ടി എ ലക്ഷ്യംവെക്കുന്നതെന്നും ഡയറക്ടര്‍ മുഹമ്മദ് അല്‍ അലി പറഞ്ഞു.

Latest