കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വിജ്ഞാപനം

Posted on: November 14, 2013 4:52 pm | Last updated: November 15, 2013 at 2:19 pm

WESTERN GHATS

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. കേരളത്തിലെ പശ്ചിമ ഘട്ടത്തില്‍ 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണുള്ളത്.

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഖനനത്തിനും താപനിലയങ്ങള്‍ക്കും അനുവാദമില്ല. 50 ഹെക്ടറില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍ പാടില്ല. റെഡ് കാറ്റഗറിയില്‍ പെട്ട വ്യവസായങ്ങള്‍ക്കും അനുമതിയില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. റിപ്പോര്‍ട്ട നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കണെന്ന ആവശ്യം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കൂടിയാലോചനകളില്ലാതെയാണ് റിപ്പോര്‍ട്ട് നടപ്പാക്കാനാവശ്യപ്പെട്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.