Connect with us

Malappuram

അയല്‍ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം; ബഹു ഭാഷാപരിജ്ഞാനമുള്ളവരുടെ സഹായം തേടി

Published

|

Last Updated

മലപ്പറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തൊഴില്‍ തേടി എത്തിയഅയല്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കുറിച്ചുള്ള വിവര ശേഖരണം നടത്തുന്ന പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജില്ലാപഞ്ചായത്ത് വിവിധ ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്നവരുടെ സഹായം തേടി.
തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, ഉര്‍ദു തുങ്ങിയ മലയാളമൊഴികെയുള്ള മറ്റ് വിവിധ ഭാഷകള്‍ സംസാരിക്കാന്‍കഴിയുന്നവര്‍ അവരുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങള്‍രേഖപ്പെടുത്തി ഈ സംരംഭത്തില്‍ സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ച് കൊണ്ട്ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ മലപ്പുറം എന്ന വിലാസത്തില്‍ കത്തയക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അഭ്യര്‍ഥിച്ചു. കവറിന് പുറത്ത് “അയല്‍ സംസ്ഥാന തൊഴിലാളി വിവരശേഖരണം” എന്ന് എഴുതണം.
മലപ്പുറം ജില്ലയിലെ ഏത് ഭാഗത്തുള്ളവര്‍ക്കും ഈസംരംഭത്തില്‍ പങ്കാളിയാവാം. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ വിവരശേഖരണത്തിന് അവരുമായി ആശയ വിനിമയം നടത്തുവാന്‍ ബഹു ഭാഷാപരിജ്ഞാനമുള്ളവരുടെ സഹായം ആവശ്യമാണ്.
ജില്ലയിലെ ജനങ്ങളുടെസുരക്ഷക്ക് വേി നടത്തുന്ന ഈ സംരംഭവുമായി ബഹു ഭാഷാ പരിജ്ഞാനമുള്ളവര്‍സഹകരിക്കണമെന്നും സുഹ്‌റ മമ്പാട് അഭ്യര്‍ഥിച്ചു. ഈ സംരംഭവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ നടന്നയോഗങ്ങളില്‍ ആദ്യം ഉന്നയിക്കപ്പെട്ട ആവശ്യം അയല്‍ സംസ്ഥാനങ്ങളിലെതൊഴിലാളികളുടെ വിവരം ശേഖരിക്കുവാന്‍ അവരുമായി ആശയ വിനിമയം നടത്താന്‍കഴിയുന്നവരുടെ വിവരം ആദ്യം ശേഖരിക്കണം എന്നായിരുന്നു. മലപ്പുറം ബ്ലോക്ക് -മുനിസിപ്പല്‍ പരിധിയില്‍ നിന്ന് ആവശ്യമുള്ള അത്രയും ബഹുഭാഷാപരിജ്ഞാനമുള്ളവരെ ലഭ്യമായില്ലെങ്കില്‍ ജില്ലയില്‍ എവിടെ നിന്ന് ലഭിക്കുന്നവരെയുംഈ സംരംഭത്തില്‍ പ്രയോജനപ്പെടുത്തും. ഇവരുടെ വിവരങ്ങള്‍ ലഭിച്ച് കഴിഞ്ഞാല്‍അവരുടെ പ്രത്യേക യോഗം ജില്ലാ പഞ്ചായത്തിലേക്ക് വിളിച്ച് ചേര്‍ക്കുവാനാണ് ഉദ്ദേശിക്കുന്നത്.