കൊല്‍ക്കത്ത ടെസ്റ്റ്: സച്ചിന്‍ പുറത്ത്

Posted on: November 7, 2013 10:36 am | Last updated: November 7, 2013 at 10:48 am

walksin_sach_630കൊല്‍ക്കത്ത: കരിയറിലെ അവസാന പരമ്പര കളിക്കുന്ന ക്രിക്കറ്റ് വിസ്മയം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 10 റണ്‍സിന് പുറത്തായി. ഷെയ്ന്‍ ഷില്ലിംഗ്‌ഫോര്‍ഡ് സച്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. കോല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 101/5 എന്ന നിലയിലാണ് ഇന്ത്യ.

ഷില്ലിംഗ്‌ഫോര്‍ഡിനെ രണ്ടു തവണ ബൗണ്ടറി നേടിയാണ് സച്ചിന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നിംഗ്‌സ് അധികം നീണ്ടില്ല. ശിഖര്‍ ധവാന്‍ (23), മുരളി വിജയ് (26), ചേതേശ്വര്‍ പൂജാര (17) വിരാട് കോഹ്‌ലി(3) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. എം.എസ് ധോണിയും രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. വിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 234 റണ്‍സ് നേടിയിരുന്നു.