രക്തസാക്ഷിത്വദിനം ആചരിച്ചു

Posted on: November 1, 2013 1:19 pm | Last updated: November 1, 2013 at 2:19 pm

കാസര്‍കോട്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇരുപത്തൊമ്പതാം രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഡി സി സി വൈസ് പ്രസിഡന്റ് പി എ അശ്‌റഫലി പുഷ്പാര്‍ച്ചന നടത്തി. നേതാക്കളായ ഖാദര്‍ നുള്ളിപ്പാടി, കെ വി ദാമോദരന്‍, കെ ഖാലിദ്, ബി എ ഇസ്മയില്‍, അച്ചേരി ബാലകൃഷ്ണന്‍, രാജീവ് നമ്പ്യാര്‍, പുരുഷോത്തമന്‍ നായര്‍, ജി നാരായണന്‍, സൈനുദ്ദിന്‍ കുന്നില്‍, ഉസ്മാന്‍ കടവത്ത്, മജീദ് കുറ്റിക്കോല്‍, ഖാന്‍ പൈക്ക സംബന്ധിച്ചു.
അജാനൂര്‍: രക്തസാക്ഷിത്വദിനം യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി ആചരിച്ചു. കല്ലിങ്കാലില്‍ നടന്ന ചടങ്ങില്‍ പ്രിയദര്‍ശിനിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി അനീഷ്‌കുമാര്‍, ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ വി വി നിശാന്ത്, യൂത്ത് കോണ്‍ഗ്രസ് കല്ലിങ്കാല്‍ യൂണിറ്റ് പ്രസിഡന്റ് വി വി ഷിജു, ശരത് കല്ലിങ്കാല്‍, പ്രജീഷ്, രഞ്ജിത്ത്, ശരത് പാടിക്കാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവണേശ്വരം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാവണേശ്വരം യൂണിറ്റ് കമ്മിറ്റി ആചരിച്ചു. കോണ്‍ഗ്രസ്സ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍ ചന്ദ്രശേഖരന്‍ നമ്പ്യാര്‍, പി കുഞ്ഞിരാമന്‍, ഗോപാലന്‍ വയലപ്രം, ടി കുഞ്ഞിരാമന്‍, ടി അനീഷ്‌കുമാര്‍, വി രവീന്ദ്രന്‍, വി നാരായണന്‍, ഗോപാലന്‍ വെള്ളന്തട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിലിക്കോട്: പിലിക്കോട് ഇന്ദിരാജി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പുഷ്പ്പാര്ച്ചന നടത്തി. കെ വി സുധാകരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മയ്യിച്ച: മയ്യിച്ച വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ടി പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ പെരിയ, വി നാരായണന്‍, എം പി പത്മനാഭന്‍, ടി ഗോവിന്ദന്‍, കെ വി ചന്തന്‍, വി വി രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം വി സുധാകരാന്‍ സ്വാഗതം പറഞ്ഞു.
അച്ചാംതുരുത്തി: അച്ചാംതുരുത്തി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വി കെ കുഞ്ഞിരാമന്‍, കെ വി കൃഷ്ണന്‍, സി വി രാമചന്ദ്രന്‍, വി കുഞ്ഞമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. വി വി ഭാസ്‌കരന്‍ സ്വാഗതവും പി വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പൂച്ചക്കാട്: കോണ്‍ഗ്രസ് പൂച്ചക്കാട് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മുഹാജിര്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. റഹീം പൂച്ചക്കാട്, പ്രഭാകരന്‍ മൊട്ടന്‍ചിറ, മുരളി മീത്തല്‍, ഗോപാലന്‍ ശ്രീനിലയം, ഗണേശന്‍, അബ്ദുല്ലക്കുഞ്ഞി പൂച്ചക്കാട് പ്രസംഗിച്ചു.