മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു

Posted on: September 30, 2013 6:40 am | Last updated: September 30, 2013 at 8:05 am

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു. രാവിലെ 5 മണി മുതല്‍ വൈകീട്ട് 5 വരെയാണ് ഉപരോധം. സെക്രട്ടേറിയേറ്റിന്റെ എല്ലാ ഗേറ്റുകളും പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നുണ്ട്. സോണിയാഗാന്ധി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് തലസ്ഥാന നഗരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.