ട്രയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും

Posted on: September 28, 2013 8:37 am | Last updated: September 28, 2013 at 8:37 am

train 3ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികളുടെ ഭാഗമായി ട്രെയിന്‍ ഗതാഗത്തിന് ഇന്നും നിയന്ത്രണമുണ്ടാകുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്ന് വഴിതിരിച്ചുവിടും.

ധന്‍ബാദ് – ആലപ്പുഴ, കൊച്ചുവേളി -ഹൈദരാബാദ്, തിരുവനന്തപുരം – ഖൊരക്പൂര്‍ രപ്തിസാഗര്‍, തിരുവനന്തപുരം – കോര്‍ബ, ഇന്‍ഡോര്‍ – തിരുവനന്തപുരം അഹല്യനഗര്‍, ബറൗണി – എറണാകുളം രപ്തിസാഗര്‍, കോര്‍ബ -തിരുവനന്തപുരം ബൈവീക്ക്‌ലി എക്‌സ്പ്രസ് ട്രെയിനുകള്‍ ഇന്ന് ഷൊര്‍ണൂര്‍ സ്‌റ്റേഷന്‍ വഴി കടന്നുപോകില്ല. ഈ ട്രെയിനുകള്‍ക്ക് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലുമായിരിക്കും സ്‌റ്റോപ്പുകള്‍.

ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കുറ്റിപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈ എഗ്മോര്‍ മംഗലാപുരം എക്‌സ്പ്രസ് അടുത്തമാസം രണ്ടുവരെ ഷൊര്‍ണൂരില്‍ വരുമെന്ന് റയില്‍വേ അറിയിച്ചു. രാജധാനി ഉള്‍പ്പടെയുള്ള അതിവേഗ ദീര്‍ഘദൂര ട്രെയിനുകളും പതിവുപോലെ ഷൊര്‍ണൂര്‍ വഴി കടന്നുപോകും.