ശ്രീലങ്കയില്‍ തമിഴ് പാര്‍ട്ടിക്ക് വന്‍ തിരഞ്ഞെടുപ്പ് ജയം

Posted on: September 22, 2013 8:31 am | Last updated: September 22, 2013 at 8:31 am

15776ജാഫ്‌ന: വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ ശ്രീലങ്കയില്‍ തമിഴ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് വിജയം. വടക്കന്‍ പ്രവിശ്യയിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് തമിഴ് ദേശീയ സഖ്യം വിജയിച്ചത്. ആകെയുള്ള 38 സീറ്റുകളില്‍ 30ും ടി എന്‍ എ നേടി. പ്രസിഡന്റ് മഹീന്ദ രജപക്‌സെ നേതൃത്വം നല്‍കുന്ന സഖ്യകക്ഷിക്ക് ഏഴ് സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. ശ്രീലങ്ക മുസ്ലിം കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചു. തമിഴ് പുലികളെ തുരത്തി നാല് വര്‍ഷത്തിന് ശേഷമാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ALSO READ  ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം: സങ്കക്കാരയെ ചോദ്യം ചെയ്തു