Connect with us

Ongoing News

'കടല്‍ കുടിച്ചു വറ്റിച്ച കുളക്കോഴി'ക്ക് ഒന്നാംസ്ഥാനം

Published

|

Last Updated

മണ്ണാര്‍ക്കാട്: ഡിവിഷന്‍ ഘടകങ്ങള്‍ക്ക് സംസ്ഥാന സാഹിത്യോത്സവില്‍ ഏര്‍പ്പെടുത്തിയ ഡോക്യുമെന്ററി മത്സരത്തില്‍ കണ്ണൂരിലെ തലശ്ശേരി ഡിവിഷന്‍ നിര്‍മിച്ച “കടല്‍ കുടിച്ചു വറ്റിച്ച കുളക്കോഴി” ഒന്നാം സ്ഥാനം നേടി. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ എന്നതായിരുന്നു വിഷയം. കടല്‍ കുടിച്ച് വറ്റിച്ചതാര്?, ആ പേന വലിച്ചെറിയരുത്. വനം ദൈവ വരം, ജനദ്രോഹികളായ ജലദ്രോഹികള്‍, അധികമായാല്‍ കാറും ആപത്ത്,
ഗ്രാനൈറ്റും മാര്‍ബിളും പതിച്ച് ആഢ്യത്വം പുലര്‍ത്തുമ്പോള്‍ തുടങ്ങിയ വിവിധ സീനുകളാണ് ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിച്ചത്. വിഷയങ്ങളിലെ അപൂര്‍വതയും അവതരണത്തിലെ വൈവിധ്യവും ചിത്ര സംയോജനത്തിലെ മികവും കടല്‍ കുടിച്ച് വറ്റിച്ച കുളക്കോഴിയെ മുന്നിലെത്തിച്ചു.
ജവാദ് ചൊക്ലിയാണ് തിരക്കഥ തയ്യാറാക്കിയത്. സംവിധാനം നിര്‍വഹിച്ചത് അലി സഖാഫി കീഴ്മാടവും ശബ്ദം നല്‍കിയത് ഫിര്‍ദൗസ് കടവത്തൂരും വീഡിയോ എഡിറ്റിംഗ് ബിശ്‌റുസ്വാദിഖ് കാരാത്തോടുമാണ്.

 

Latest