ഗുഗിള്‍ കാര്‍ അപകടത്തില്‍പ്പെട്ടു

Posted on: September 15, 2013 2:49 pm | Last updated: September 15, 2013 at 2:49 pm

Google-Car-01

ജക്കാര്‍ത്ത: ഗൂഗിള്‍ മാപ്പിലെ സ്ട്രീറ്റ് വ്യൂവിനായി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ ഗുഗിള്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്തോനേഷ്യയില്‍ വെച്ചാണം സംഭവം. ആദ്യം ഒരു ബസ്സില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ പിന്നീട് ഒരു ട്രക്കിലും ഇടിച്ചാണ് നിന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ളതാണ് ഗൂഗിളിന്റെ കാര്‍. 360 ഡിഗ്രിയില്‍ നഗരത്തിന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന പനോരമിക് ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. 2012 നവംബറിലാണ് ഗൂഗിള്‍ ഇന്തോനേഷ്യയില്‍ സ്ട്രീറ്റ് വ്യൂ പദ്ധതി തുടങ്ങിയത്.

ALSO READ  30 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രാജ്യത്ത് ഷോകേസ് ന്യൂസ് പ്ലാറ്റ്‌ഫോം ആരംഭിച്ച് ഗൂഗ്ള്‍