Connect with us

Wayanad

ഓണം വിപണി ലക്ഷ്യമിട്ട് മില്‍മയും

Published

|

Last Updated

മാനന്തവാടി: ഓണം വിപണി ലക്ഷ്യമിട്ട് മില്‍മയും രംഗത്തെത്തി.ഓണ വില്‍പനക്കായിട്ടുള്ള പാലും, പാലുത്പന്നങ്ങളുമായാണ് മില്‍മ ഓണം വിപണിയിലെത്തി.
433955 ലിറ്റര്‍ പാലാണ് കഴിഞ്ഞ തവണ ഓണത്തിലെ പ്രധാനപ്പെട്ട നാല് ദിവസങ്ങളിലായി വിറ്റഴിച്ചത്. എന്നാല്‍ ഇത്തവണ അഞ്ച് ലക്ഷം ലിറ്ററോളം പാല്‍ വിപണിയില്‍ ചിലവാകും എന്നാണ് മില്‍മ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 174000 ലിറ്റര്‍ തൈരാണ് വയനാടന്‍ വിപണിയില്‍ വിറ്റഴിച്ചത്. ഇത്തവണ 201000 ലിറ്റര്‍ തൈരാണ് വില്‍പന പ്രതീക്ഷിക്കുന്നത്. ഓണം വിപണിയില്‍ പ്രധാനമായും പാലും, തൈരുമാണ് സാധാരണയായി വിപണിയില്‍ വില്‍പന്ന വര്‍ദ്ധിക്കുന്നത്. ഇത്തവണ മില്‍മയുടെ ഉത്പന്നങ്ങള്‍ മാത്രം ലഭിക്കുന്ന ഷോപ്പികളിലൂടെ ഒരു ലിറ്റര്‍ ഐസ്‌ക്രീം വിതരണം ചെയ്യുന്നതിന് 20 രൂപ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. സ്ഥിരമായി 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ഏക മില്‍മയുടെ ഷോപ്പി സുല്‍ത്താന്‍ ബത്തേരിയിലാണുള്ളത്.
മാനന്തവടിയിലെ പാല്‍ സംസ്‌ക്കരണശാലയും, കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഡയറിയും ഉള്‍പ്പെടെയുള്ളവ വയനാട്ടില്‍ ഉണ്ട്.
മില്‍മയുടെ വരുമാനത്തിന്റെ പകുതി പാലില്‍ നിന്നും ബാക്കി പാലുത്പന്നങ്ങളില്‍ നിന്നുമാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട് ടൂറിസ്റ്റ് മേഖലയായതിനാല്‍ ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നല്ല വിപണന സാധ്യതയുണ്ട്. വയനാട് ജില്ലയില്‍ നിന്നുള്ള കര്‍ഷകരുടെ പാല് തന്നെയാണ് വയനാടന്‍ വിപണിയില്‍ വിറ്റുവരുന്നത്. പുറം ജില്ലകളില്‍ നിന്നുള്ള പാല്‍ വയനാടന്‍ ക്ഷീരവിപണിയില്‍ എത്താറില്ല. വയനാടില്‍ പാല്‍ സംഭരവും വിതരണവും സന്തുലിതമായിട്ടാണ് മുന്നോട്ട് പോകുന്നത്. പാല്‍, തൈര്, സംഭാരം, സിപ്അപ് തുടങ്ങിയ ഉത്പന്നങ്ങളാണ് വയനാട്ടിലെ മില്‍മ പ്ലാന്റില്‍ നിന്നും ഉത്പാദിപിക്കുന്നത്. കൂട്ടാതെ നെയ്യ് പാക്ക് ചെയ്തു നല്‍കുന്ന പ്രവര്‍ത്തിയും ഇവിടങ്ങളില്‍ തന്നെ ചെയ്യുന്നുണ്ട്. അധികം വൈകാതെ തന്നെ നെയ്യ് ഇവിടങ്ങളില്‍ തന്നെ നിര്‍മ്മിക്കാനുള്ള പദ്ധതിയും മില്‍മക്കുണ്ട്. ബാക്കി വരുന്ന മില്‍മ്മ ഉത്പന്നങ്ങള്‍ പ്രധാനമായും കോഴിക്കോട് ഉള്‍പ്പെടെയുള്ള അന്യ ജില്ലകളില്‍ നിര്‍മ്മിക്കുന്നതവണ്. പ്രധാനമായും മില്‍മാ ബൂത്തുകള്‍ വഴിയാണ് പാലും, പാലുത്പന്നങ്ങളും വിപണനം നടത്തുന്നത്. ജില്ലയില്‍ 300ഓളം മില്‍മ്മ ബൂത്തുകളാണ് ഉള്ളത്. എറ്റവും കൂടുതല്‍ മില്‍മ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്നത് മാനന്തവാടി താലൂക്കിലാണ്. ഓണം വിപണി ലക്ഷ്യമിട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12 മില്‍മ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഓണം സീസണില്‍ മാത്രം പ്രതീക്ഷിച്ചതിലും 7.5% പാലിലും, 24% തൈരിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരു ലിറ്റര്‍ മില്‍മ പാലിന്റെ വിപണിയിലെ വില്‍പ്പന വില 32-35 വരെയാണ്. ഓണം വിപണിയില്‍ മില്‍മയുടെ മേല്‍കോയ്മ നിലനിര്‍ത്താമെന്നുള്ള പ്രതീക്ഷയിലാണ് മില്‍മ അധികൃതര്‍.

Latest