ഗള്‍ഫ് യാത്രാ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Posted on: September 12, 2013 8:27 am | Last updated: September 12, 2013 at 8:29 am

തിരുവനന്തപുരം: ഗള്‍ഫുകാരുടെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. മന്ത്രിമാരായ പി.കെ കുഞ്ഞാലികുട്ടി, കെ.സി ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാന മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്. അപരിഹാര്യമായി തുടരുന്ന പ്രവാസികളുടെ യാത്രാപ്രശ്‌നം ഗുരുതരമാണെന്നും ഒരക്കലും നീതീകരിക്കാന്‍ കഴിയാത്തവിധം വിമാനക്കമ്പനിള്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ച് തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്നും നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.  കെ.എം.സി.സി ഓവര്‍സീസ് ചീഫ് ഓര്‍ഗനൈസര്‍ സിവിഎം വാണിമേല്‍, സഊദി നാഷണണ്‍ കമ്മിറ്റിപ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി ദുബൈ കെ.എം.സി.സി പ്രസിഡന്റ് പികെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി, ബഹ്‌റൈന്‍ കെഎംസിസി ഖജാന്‍ജി ആലിയാ ഹമീദ് ഹാജി, എം. മുഹമ്മദ് ഹാജി സംബന്ധിച്ചു.