ഹാജിമാര്‍ക്ക് ആതിഥ്യമരുളാന്‍ ഹജ്ജ് ഹൗസ് ഒരുങ്ങുന്നു

Posted on: September 11, 2013 1:18 am | Last updated: September 11, 2013 at 1:18 am

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വര്‍ഷര്‍ത്തെ ഹജ്ജ് യാത്ര 25ന് തുടങ്ങാനിരിക്കെ ഹാജിമാര്‍ക്ക് ആതിഥ്യമരുളാന്‍ ഹജ്ജ് ഹൗസ് ഒരുങ്ങുന്നു. ഹജ്ജ് ക്യാമ്പ് 24 നാണ് ആരംഭിക്കുന്നത്.
ഒക്ടോബര്‍ ഒമ്പത് വരെയാണ് ഹജ്ജ് യാത്ര. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ഉള്‍പ്പടെ 8950 ഹാജിമാരാണ് ഈ വര്‍ഷം കരിപ്പൂര്‍ വഴി പുറപ്പെടുന്നത്. ഹജ്ജ് ഹൗസ് പരിസരം ഇന്റര്‍ ലോക്കിംഗ് നടത്തുന്ന പ്രവൃത്തികള്‍ തകൃതിയായി നടക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ പോര്‍ട്ടിക്കോ കഴിഞ്ഞാല്‍ മുറ്റം ഇല്ലാതിരുന്ന ഹജ്ജ് ഹൗസിന് കാരന്തൂര്‍ സുന്നി മര്‍കസ് സ്വകാര്യ വ്യക്തിയില്‍ നിന്നു സ്ഥലം വാങ്ങി ഹജ്ജ് ഹൗസിനു സൗജന്യമായി നല്‍കുകയായിരുന്നു. ഈ സ്ഥലത്താണ് ഇപ്പോള്‍ ഇന്റര്‍ലോക്കിംഗ് പ്രവൃത്തികള്‍ നടക്കുന്നത്. ഹജ്ജ് ഹൗസിനകത്തെ മറ്റ് പ്രവൃത്തികളും പുരോഗമിക്കുകയാണ്.