സലീം രാജിനെതിരെ കേസെടുക്കും; ഒപ്പമുണ്ടായിരുന്നത് പിടികിട്ടാപ്പുള്ളി

Posted on: September 10, 2013 5:49 pm | Last updated: September 10, 2013 at 5:49 pm

saleem rajകോഴിക്കോട്: കമിതാക്കളെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട്ട് നാട്ടുകാര്‍ തടഞ്ഞുവെച്ച, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെതിരെ പോലീ കേസെടുക്കും. സംഭവത്തെ തുടര്‍ന്ന് സലീം രാജിനെയും മറ്റു ആറ് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വധഭീഷണി, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുക്കുക.

അതിനിടെ, സലീം രാജിനൊപ്പം വാഹനത്തിലുണ്ടായിരുന്നത് സാമ്പത്തിക തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയാണെന്ന് തെിളിഞ്ഞു. കൊല്ലം ഓച്ചിറ സ്വദേശിയായ റിജോയാണ് സലിം രാജിനൊപ്പമുണ്ടായിരുന്നത്.