Connect with us

Gulf

ഹോട്ട്പാക്ക് ദുബൈ യൂണിറ്റ് ഉദ്ഘാടനം ഒമ്പതിന്‌

Published

|

Last Updated

ദുബൈ: പ്രമുഖ പാക്കേജിംഗ് വ്യവസായ ഗ്രൂപ്പായ ഹോട്ട്പാക്കിന്റെ ദുബൈ യൂണിറ്റ് ഈ മാസം ഒമ്പത് (തിങ്കള്‍) രാവിലെ ഒമ്പതിന് എം എ യൂസുഫലി ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രൂപ്പ് എം ഡി, പി ബി അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് ഡി ഐ പിയിലാവും ഉദ്ഘാടനം. ഡി ഐ പി ജനറല്‍ മാനേജര്‍ ഉമര്‍ അല്‍ മെസ്മര്‍ മുഖ്യാതിഥിയായിരിക്കും. യു എ ഇക്ക് പുറമേ ജി സി സി രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും സാന്നിധ്യമുള്ള കമ്പനിയാണ് ഹോട്ട്പാക്ക്.
മൂന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ദുബൈ പ്ലാന്റ് സജ്ജാക്കിയിരിക്കുന്നത്. തികച്ചും യന്ത്രവല്‍കൃതമായ പ്ലാന്റെന്ന പ്രത്യേകതയും ഇതിനുണ്ട്. 2014ല്‍ ആറു നിര്‍മാണ യൂണിറ്റുകള്‍ ഖത്തറില്‍ ആരംഭിക്കാന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്. 2015ല്‍ അബുദാബിയില്‍ മൂന്നു ലക്ഷം ചതുരശ്രമീറ്ററിലും നിര്‍മാണ യൂണിറ്റ് ആരംഭിക്കും. പതിനായിരം ഉപഭോക്താക്കളുള്ള ഗ്രൂപ്പിന് 750 ജീവനക്കാരാണുള്ളത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്.
അമേരിക്കയില്‍ ഗ്രൂപ്പിന് കൂഴില്‍ വ്യവസായ വികസനം ലക്ഷ്യമാക്കുന്നതായും ജബ്ബാര്‍ പറഞ്ഞു. 10 കോടി ദിര്‍ഹം മുടക്കിയാണ് എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിക്കൊണ്ടുള്ള ദുബൈ ഫാക്ടറി ഡി ഐ പിയില്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ഫലപ്രദമായ രീതിയില്‍ ഉല്‍പ്പാദനം സാധ്യമാക്കാന്‍ കട്ടിംഗ് എഡ്ജ് ടെക്‌നോളജിയാണ് ദുബൈ യൂണിറ്റില്‍ നടപ്പാക്കുന്നത്. അടുത്ത ഏതാനും ആഴ്ചക്കകം ഫാക്ടറി പൂര്‍ണ സജ്ജമാവും. 55 യന്ത്രങ്ങളാണ് ഫാക്ടറിക്കായി ആവശ്യമായി വരുന്നത്. ഇതില്‍ 15 എണ്ണം ഇതുവരെ ഫാക്ടറിയില്‍ സ്ഥാപിക്കാനായിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള യന്ത്രങ്ങളും ഇവിടെ സ്ഥാപിക്കുമെന്നും ഒരു മാസത്തിനകം പൂര്‍ണ തോതില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പി ബി സൈനുദ്ദീന്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ശ്യാം പ്രകാശ്, റിജിനല്‍ ഡയറക്ടര്‍ കെ കെ അഷ്‌റഫ്, ഫാക്ടറി മാനേജര്‍ എന്‍ കൃഷ്ണകുമാര്‍ പങ്കെടുത്തു.

Latest