ദേശീയപാതയിലെ കുഴികള്‍ നികത്തിത്തുടങ്ങി

Posted on: August 1, 2013 1:06 am | Last updated: August 1, 2013 at 1:06 am

തിരൂരങ്ങാടി: ദേശീയ പാതയിലെ കുഴികള്‍ അധികൃതര്‍ അടക്കാന്‍ തുടങ്ങി. കക്കാട് കൂരിയാട് ഭാഗങ്ങളിലാണ് കുഴികള്‍ നികത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ച വെയിലാണ് പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാന്‍ കാരണം.
കക്കാട് താഴെ പെട്രോള്‍ പമ്പ് ഭാഗങ്ങളില്‍ റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞു അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതില്‍ പ്രതിഷേധിച്ച് സന്നദ്ധ സംഘടനകള്‍ രംഗത്ത് വരികയും അധികൃതര്‍ മുഖേന പരാതി നല്‍കുകയും ചെയ്തിരുന്നു.അതെ സമയം റോഡിന്റെ വശങ്ങളും അഴുക്കുചാലും വൃത്തിയാക്കുന്ന പ്രവര്‍ത്തികള്‍ ഇപ്പോഴും പാതി വഴിയിലാണ്. സാമൂഹ്യ പ്രവര്‍ത്തകനായ ഫൈസല്‍ താനിക്കലിന്റെ നേത്രത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റല്‍ പൗഡര്‍ ഉപയോഗിച്ച് റോഡിലെ കുഴികള്‍ അടച്ചിരുന്നു.