മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം: പതാക ഉയര്‍ത്തി

Posted on: July 30, 2013 12:42 am | Last updated: July 30, 2013 at 12:42 am

AJBK7866 copyമലപ്പുറം: റമസാന്‍ 27ാം രാവിനോടനുബന്ധിച്ച് അടുത്ത മാസം നാലിന് മലപ്പുറം മഅ്ദിനില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉയര്‍ത്തി.
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കമാലുദ്ദീന്‍ മുസ്‌ലിയാര്‍ വെളിമുക്ക് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, പി കെ മുഹമ്മദ് ശാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു.