Kerala
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കാവ്യ വിലക്ക് നീക്കണം: സിന്‍ഡിക്കേറ്റ്
കോഴിക്കോട്: ഗ്വാണ്ടാനാമോ മുന്‍ തടവുകാരന്റെ കവിത വിലക്കിയ കാലിക്കറ്റ് സര്‍വ്വകലാശാല വിസിയുടെ നടപടി പുന:പരിശോധിക്കണമെന്ന് സിന്‍ഡിക്കേറ്റ്. ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ പുസ്തകത്തിലെ കവിത കവിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സിലബസില്‍ നിന്ന് ഒഴിവാക്കിയത്. അല്‍ഖ്വയ്ദ നേതാവ് അല്‍ റുബായിഷിന്റെ ഓഫ് ടു ദ് സീ എന്ന കവിതക്കായിരുന്നു വിലക്ക്. കവിത പിന്‍വലിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ എംഎം ബഷീര്‍ അധ്യക്ഷനായ സമിതിയെ സര്‍വ്വകലാശാല നിയമിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കവിതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്.
കവിതയുടെ പരിഭാഷയും നിരോധനത്തെ കുറിച്ചുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക
---- facebook comment plugin here -----


