ഗുവാഹത്തിയില്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഗ്രനേഡ് പൊട്ടി 6 പേര്‍ക്ക് പരുക്ക്

Posted on: July 28, 2013 9:40 pm | Last updated: July 28, 2013 at 9:43 pm

Guwahati_Railway_Station_at_Nightഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിലെ റെയില്‍വേ സ്റ്റേഷന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ടു പോലീസുകാരുള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

7.55നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആശുതോശ് അഗ്നിഹോത്രി പറഞ്ഞു.

ഞായറാഴ്ച ആയതുകൊണ്ട് സ്റ്റേഷനില്‍ ജനത്തിരക്ക് കുറവായിരുന്നു. പരുക്കേറ്റവരെ ഗുവാഹത്തിയിലെ ജി എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ പിന്നില്‍ ആരാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഉള്‍ഫയുടെ പങ്ക് അന്വേഷിക്കുമെന്ന് അഗ്നിഹോത്രി പറഞ്ഞു.