ഷാര്‍ജയില്‍ വാടക 16 ശതമാനം ഉയര്‍ന്നു

Posted on: July 28, 2013 6:16 pm | Last updated: July 28, 2013 at 6:16 pm

sharjah rentദുബൈ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഷാര്‍ജയില്‍ വാടക ശരാശരി 16 ശതമാനം ഉര്‍ന്നു. അസെറ്റ്‌കോ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുബൈയില്‍ ഫഌറ്റുകളുടെ വാടക വര്‍ധിപ്പിച്ചതോടെ ആളുകള്‍ ഷാര്‍ജയിലേക്ക് താമസം മാറ്റിയതാണ് ഇവിടെയും വാടക വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2012ന്റെ രണ്ടാം പാദത്തിന് ശേഷം ഇതുവരെയായി ഷാര്‍ജയിലെ ചിലയിടങ്ങളില്‍ വാടക 16 ശതമാനം മുതല്‍ 27 ശതമാനം വാരെയാണ് ഉയര്‍ന്നത്. അല്‍ നഹ്ദ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഇവരുടെ വാര്‍ഷിക വാടക നിരക്കില്‍ 27 ശതമാനം വര്‍ധന രേഖപ്പെടുത്തി. രണ്ട് മുറികളുള്ള യൂണിറ്റിന് 40,000 ദിര്‍ഹമാണ് വാടക. അല്‍ മജാസാണ് വാടക വര്‍ധനവിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 24 ശതമാനാണ് ഇവര്‍ വാടക ഉയര്‍ത്തിയത്. അല്‍ വഹ്ദ 22 ശതമാനം വാടക വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു