Kerala
ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; കാണാതായ രണ്ട് തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു
ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് ഏകദേശം 120 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം.
കൊല്ലം| വിയറ്റ്‌നാം കപ്പലുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് ഏകദേശം 120 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന 11 തൊഴിലാളികളില്‍ ഒമ്പത് പേരെ, ഇടിച്ച കപ്പലില്‍ തന്നെ രക്ഷപ്പെടുത്തി. എന്നാല്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല.
---- facebook comment plugin here -----






