രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്

Posted on: July 25, 2013 2:18 pm | Last updated: July 25, 2013 at 10:58 pm

ramesh chennithala

ന്യൂഡല്‍ഹി : സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ രമേശ് ചെന്നിത്തലക്ക് അഭ്യന്തരമന്ത്രി സ്ഥാനം നല്‍കാന്‍ നീക്കം. ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് മാറ്റിയാല്‍ വനമടക്കമുള്ള മറ്റേതെങ്കിലും വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യത. എന്നാല്‍ പ്രാധാന്യം കുറഞ്ഞ വകുപ്പുമായി മന്ത്രിസഭയില്‍ തുടരാന്‍ തിരുവഞ്ചൂര്‍ തയ്യാറാകില്ലെന്നാണ് സൂചന. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതോടെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെ പി സി സി പ്രസിഡന്റാകും. സ്പീക്കര്‍ പദവിയിലേക്ക് തിരുവഞ്ചൂര്‍ വന്നേക്കും.

പാര്‍ലുമെന്റ് തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തിയാല്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ഒരു വിധം തീരുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ. രമേശിന്റെ മന്ത്രിസഭാ പ്രവേശം ഇടഞ്ഞു നില്‍ക്കുന്ന സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനും സഹായിക്കും എന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ .

ഈ മാസം ഇരുപത്തിയെട്ടിനും ഇരുപത്തി ഒന്‍പതിനുമായിരിക്കും കേരള നേതൃത്വവുമായി ഡല്‍ഹിയില്‍ ഹൈക്കമാന്റ് ചര്‍ച്ച നടത്തുക.