ബംഗാളില്‍ ടിവി അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമം

Posted on: July 25, 2013 8:48 am | Last updated: July 25, 2013 at 8:48 am

rapeകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റെയില്‍വെ സ്റ്റേഷനു സമീപം കാറില്‍ ടിവി അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമം. പിതാവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൊല്‍ക്കത്ത സന്ദര്‍ശിക്കാനെത്തിയ അവതാരകയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഭക്ഷണം വാങ്ങാനായി ഹോട്ടലിന് മുമ്പില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ മദ്യ ലഹരിയിലെത്തിയ യുവാവ് അവതാരകയെ കടന്നുപിടിക്കുകയായിരുന്നു. എന്നാല്‍ യുവതിയും കൂട്ടുകാരും ചേര്‍ന്ന് ഇയാളെ നേരിട്ടു. ബഹളം കേട്ട സ്ഥലത്തത്തെത്തിയവരോട് സഹായമഭ്യാര്‍ത്ഥിച്ചെങ്കിലും പലരും സഹായിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.