പ്രകൃതിവിരുദ്ധ പീഡനം: മൂന്നു കൗമാരക്കാര്‍ അറസ്റ്റില്‍

Posted on: July 23, 2013 8:25 pm | Last updated: July 23, 2013 at 8:33 pm

ഷാര്‍ജ: പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട് മൂന്നു കൗമാരക്കാരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. 17 വയസിന് താഴെ പ്രായമുള്ളവരാണ് സ്വദേശിയായ കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതതിനു അറസ്റ്റിലായത്.

രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളും ഒരു കൊമോറോസ് സ്വദേശിയുമാണ് അറസ്റ്റിലായത്. പ്രതികളായ മൂന്നു പേരും പ്രലോഭിപ്പിച്ച് കൊമോറോസ് സ്വദേശിയുടെ ഫഌറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സ്വദേശി ബാലനെ പീഡിപ്പിച്ചതായി മൂന്നു പേരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഹിറ പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതി നല്‍കിയത്. പരാതിയില്‍ പ്രതികളെക്കുറിച്ചും അവരുടെ താമസസ്ഥലത്തെക്കുറിച്ചുമെല്ലാം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പ്രതികളായ കൗമാരക്കാരെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയിലും ഫോറന്‍സിക് റിപോര്‍ട്ടിലും പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണെന്നും പോലീസ് പറഞ്ഞു.