തെറ്റയിലിനെതിരായ കേസ്:തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ

Posted on: July 9, 2013 11:00 am | Last updated: July 9, 2013 at 11:25 am

jose-thettayil1കൊച്ചി: ജോസ് തെറ്റയില്‍ എംഎല്‍എ ക്കെതിരായുള്ള ലൈംഗികാരോപണകേസില്‍ തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ. തെറ്റയിലിനെതിരായി ആരോപിക്കപ്പെട്ട കുറ്റം നടന്നിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി തുടര്‍ നടപടികള്‍ പത്ത് ദിവസത്തേക്കാണ് സ്റ്റേ ചെയ്തത്. പരാതിക്കാരിയുടെ ഭാഗം കേട്ടതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.