ക്യൂ സ്‌പോര്‍ട്‌സ് ലീഗ് വര്‍ക്കേഴ്‌സ് കപ്പ്: മലയാളി ടീമിന് വിജയത്തിളക്കം

Posted on: July 8, 2013 4:33 pm | Last updated: July 8, 2013 at 8:42 pm

Winners Celebrationsദോഹ: ക്യൂ സ്‌പോര്‍ട്‌സ് ലീഗ് ഖത്തര്‍ 2022 സുപ്രീം കമ്മിറ്റിയും ഉരീദുവും ചേര്‍ന്ന് പ്രവാസികള്‍ക്കായി സംഘടിപ്പിച്ച വര്‍ക്കേഴ്‌സ് കപ്പ് വോളിബോള്‍ ടൂര്‍ണമെന്റില്‍ മലയാളി താരങ്ങള്‍ അണി നിരന്ന ആന്‍വിന്‍ ഖത്തര്‍ കിരീടം സ്വന്തമാക്കി.ആന്‍വിന്‍ ഖത്തര്‍ ടീമില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മൊഹിദീന്‍ ഒഴികെ ബാക്കിയെല്ലാവരും മലയാളി താരങ്ങളായിരുന്നു.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഖത്തര്‍ താരം ഇല്യാസിനെ തെരഞ്ഞെടുത്തു.രണ്ടു ഗ്രൂപ്പുകളിലായി പത്തു ടീമുകളാണ് ഈ വോളി മേളയില്‍ മാറ്റുരച്ചത്്.
ആദ്യ സെറ്റില്‍ കേവലം പന്ത്രണ്ടു പോയിന്റാണ് സാഗരക്ക് നേടാന്‍ കഴിഞ്ഞത് .രണ്ടാം സെറ്റില്‍ അല്പം ഉണര്‍ന്നു കളിച്ച സാഗര കളിക്കാര്‍ പോയിന്റ് നില 20-25 എന്ന നിലയില്‍ മെച്ചപ്പെടുത്തിയെങ്കിലും മൂന്നാം സെറ്റില്‍ വീണ്ടും ആന്‍വിന്‍ ഖത്തര്‍ ആഞ്ഞടിച്ചു 25-13 എന്ന സ്‌കോറിന് സെറ്റും ഒപ്പം കിരീടവും സ്വന്തമാക്കി .