ഏകീകൃത സമിതി ഇല്ല; സമ്പൂര്‍ണ്ണ ചുമതല നരേന്ദ്ര മോഡിക്ക്

Posted on: July 8, 2013 3:14 pm | Last updated: July 8, 2013 at 3:14 pm

MODIന്യൂഡല്‍ഹി: ബി ജെ പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമ്പൂര്‍ണ്ണ ചുമതല ഗുജറാത്ത് മുഖ്യമന്ത്രിയെ നരേന്ദ്ര മോഡിയെ ഏല്‍പ്പിക്കാന്‍ ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് തീരുമാനിച്ചു. ഏകീകൃത സമിതിക്ക് പകരം വിവിധ സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

ഉപസമിതി അദ്ധ്യക്ഷന്‍മാരായി മോഡിയുടെ വിശ്വസ്തരായ അമിത് ഷാ, വരുണ്‍ ഗാന്ധി, രാജീവ് പ്രതാപ് റൂഡി, മുഖ്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയവരാണ് വരിക. ഏകീകൃത സമിതി വന്നാല്‍ അഡ്വാനിയടക്കമുള്ളവര്‍ക്ക് നിയന്ത്രണമുണ്ടാവുമെന്നതിനാല്‍ അതൊഴിവാക്കാനാണ് ഉപസമിതികള്‍ രൂപീകരിച്ചത്.