Connect with us

International

സ്‌നോഡന് അഭയം നല്‍കാന്‍ തയാറാണെന്ന് ബൊളീവിയ

Published

|

Last Updated

മോസ്‌കോ: പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതിനു യുഎസ് ചാരക്കുറ്റം ചുമത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന് അഭയം നല്‍കാന്‍ തയാറാണെന്ന് ബൊളീവിയ. സ്‌നോഡന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറെയ്ല്‍സ് വ്യക്തമാക്കി.

നിക്കരാഗ്വേയും വെനിസ്വേലയും സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൊളീവിയയും സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയത്. 14 ദിവസമായി മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ് സ്‌നോഡന്‍.