Connect with us

Kozhikode

റമസാന്‍ പ്രഭാഷണത്തിന് അന്തിമരൂപമായി

Published

|

Last Updated

കൊടുവള്ളി: എസ് വൈ എസ് സോണ്‍ കമ്മിറ്റിയുടെ “ഖുര്‍ആന്‍ വിളിക്കുന്നു” പ്രമേയത്തില്‍ നടക്കുന്ന റമസാന്‍ പ്രഭാഷണത്തിന് അന്തിമരൂപമായി. ഈ മാസം 16ന് ആരംഭിക്കുന്ന പ്രഭാഷണത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, കാന്തപുരം മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ആലിക്കുട്ടി ഫൈസി, വള്ളിയാട് മുഹമ്മദലി സഖാഫി തുടങ്ങിയവര്‍ ഉദ്ഘാടകരാകും.
എച്ച് റഹ്മത്തുല്ല സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന ദിവസമായ 22ന് ദിക്ര്‍ മജ്‌ലിസിന് പ്രമുഖര്‍ നേതൃത്വം നല്‍കും.