Connect with us

International

രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണം: കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രകടനപത്രികയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ വാഗ്ദാനങ്ങള്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതി അല്ലെങ്കിലും അത് സുതാര്യമായ രീതിയിലുള്ള വോട്ടിംഗിനെ സ്വാധീനിക്കാന്‍ പോന്നതാണെന്ന് ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.
പ്രകടനപത്രികയില്‍ വാഗ്ദനങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരണം. ഇതിനായി പ്രത്യേക നിയമം കൊണ്ടു വരാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
അധികാരത്തില്‍ വന്നാല്‍ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് എ ഐ ഡി എം കെ അധ്യക്ഷ ജയലളിത പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് അഡ്വക്കേറ്റായ എസ് സുബ്രഹ്മണ്യം ബാലാജി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിന്മേലാണ് കോടതിയുടെ ഈ നിര്‍ദേശം. അതേസമയം ഹരജി കോടതി തള്ളുകയും ചെയ്തു.