Connect with us

Wayanad

റമസാന്‍ മുന്നൊരുക്കം; പണ്ഡിത സംഗമവും സ്റ്റഡി ക്യാമ്പും

Published

|

Last Updated

കല്‍പ്പറ്റ: സമസ്തകേരള സുന്നീ യുവജന സംഘം വയനാട് ജില്ലാ ദഅ്‌വാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ റമസാന്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ മാസം എട്ടിന് കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സ് ജുമാമസ്ജിദില്‍ പണ്ഡിത സംഗമവും സ്റ്റഡി ക്യാമ്പും നടത്തും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രാ മുശാവറ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. റമസാന്‍ പ്രഭാഷണം ക്രമീകരണം, മഹല്ല് സംസ്‌കരണം, ദഅ്‌വത്തിന്റെ നവരീതി ശസ്ത്രം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടക്കും. സംസ്ഥാന-ജില്ലാ ദഅ്‌വാ വിഭാഗം പ്രതിനിധികള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. മഹല്ല് ഖത്വീബുമാര്‍, ഇമാമുമാര്‍, മദ്രസ അധ്യാപകര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും. വിവാഹം, വിദ്യാഭ്യാസം, വഖ്ഫ് തുടങ്ങിയ മഹല്ലുകളിലുണ്ടാകുന്ന വിഷയങ്ങളില്‍ ഇമാമുമാരുടെ സംശയങ്ങള്‍ക്ക് കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ മറുപടി നല്‍കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് കാമിലി, ട്രഷറര്‍ കെ കെ എം ഫൈസി, കെ എസ് മുഹമ്മദ് സഖാഫി,ഇബ്രാഹീം സഖാഫി കോട്ടൂര്‍, ഉബൈദ് സഖാഫി ദുബൈ, മുഹമ്മദ് സഖാഫി ചെറുവേരി, ഇസ്മാഈല്‍ സഖാഫി റിപ്പണ്‍ എന്നിവര്‍ സംസാരിക്കും. പ്രഭാഷകര്‍ക്കും ഖത്വീബുമാര്‍ക്കും ദഅ്‌വാ നോട്ടുകള്‍ വിതരണം ചെയ്യും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ബശീറുല്‍ ജിഫ്‌രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസര്‍ മാസ്റ്റര്‍, കെ എസ് സഖാഫി, അശ്‌റഫ് കാമിലി സംസാരിച്ചു.