സരിതയുമായി ഫോണ്‍വിളി: മന്ത്രിമാരുടെ പ്രതികരണങ്ങള്‍

Posted on: July 4, 2013 3:56 pm | Last updated: July 4, 2013 at 5:31 pm

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും പ്രതികരണങ്ങള്‍

സരിതയെ വിളിച്ചിട്ടില്ല: ചെന്നിത്തല 

Chennithala_EP1S

സരിത എസ് നായരെ രാന്‍ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്‍് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ നമ്പര്‍ എല്ലാവര്‍ക്കുമറിയാം. അതിലേക്ക് പലരും വിളിക്കും. വിളിക്കുന്നത് ആരൊക്കെയാണെന്ന് തനിക്കറിയില്ല. താന്‍ ആരെയെങ്കിലും തിരിച്ചുവിളിച്ചിട്ടുണ്ടോ എന്നതാണ് പ്രശ്‌നമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

സരിതയെ വിളിച്ചത് പരാതി അന്വേഷിക്കാന്‍: മന്ത്രി അടൂര്‍ പ്രകാശ്

adoor prakashസരിതയെ താന്‍ വിളിച്ചത് തന്റെ മണ്ഡലത്തിലെ ഒരു ടീച്ചര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ടീച്ചറുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചില്ലെന്ന പരാതിയെത്തുടര്‍ന്നാണ് വിളിച്ചത്. സരിതയില്‍ നിന്ന് കുറച്ചുപണം ടീച്ചര്‍ക്ക് തിരികെ വാങ്ങി നല്‍കിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

സരിത വിളിച്ചത് ഉദ്ഘാടന ചടങ്ങിനായി: മന്ത്രി അനില്‍കുമാര്‍

ap anil kumarസരിത തന്നെ വിളിച്ചത് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണെന്ന് മന്ത്രി എ പി അനില്‍കുമാര്‍. എന്നാല്‍ വിളിച്ച രണ്ട് ചടങ്ങുകള്‍ക്കും പോയിട്ടില്ല. തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.നസറുള്ള സരിതയെ ഇത്രയും തവണ വിളിച്ചു എന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.