Connect with us

Kerala

ദീപകിന്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ദീപക്കിന്റെ ലാപ്ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ദീപക്കിന്റെ മരണത്തിനു പിന്നാലെ ലാപ്ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഷിംജിത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തെളിഞ്ഞതിനുശേഷം മാത്രമേ ജാമ്യം നല്‍കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

അതേസമയം, നടപടിക്രമങ്ങളെല്ലാം കുഴപ്പങ്ങളൊന്നുമില്ലാതെ പോകുന്നു. പിന്നെ എന്തിനാണ് ഷിംജിതയെ കസ്റ്റഡിയില്‍ വെക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ടതിനുശേഷം ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും. ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഷിംജിതയുടെ ഭാഗത്തുനിന്നുമുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ദീപകിന്റെ കുടുംബവും ആരോപിക്കുന്നു. ദീപകിന്റെ മരണത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.