Connect with us

Kerala

ശബരിമല കൊടിമര പുനര്‍നിര്‍മാണം: മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എ എസ് പി കുറുപ്പ് നടത്തിയത് ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തല്‍

കൊടിമരത്തിന്റെ പുനര്‍നിര്‍മാണത്തിന് എക്സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കെ, കുറുപ്പ് ഭക്തരില്‍ നിന്ന് നേരിട്ട് സ്വര്‍ണം സ്വീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ശബരിമലയില്‍ കൊടിമരത്തിന്റെ പുനര്‍നിര്‍മാണത്തിന് ഭക്തരില്‍ നിന്ന് നേരിട്ട് സ്വര്‍ണം സ്വീകരിച്ച മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍ എ എസ് പി കുറുപ്പ് നടത്തിയത് ഗുരുതര ചട്ടലംഘനമെന്ന് റിപോര്‍ട്ട്. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിക്ക് നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എക്സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കെയാണ് ഭക്തരില്‍ നിന്ന് എ എസ് പി കുറുപ്പ് നേരിട്ട് സ്വര്‍ണം വാങ്ങിയത്.

സ്വര്‍ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നല്‍കുന്നതിലും വീഴ്ച വരുത്തി എന്നും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ ബിസ്‌കറ്റുകളും നാണയങ്ങളും ഉള്‍പ്പെടെ സ്വീകരിച്ച എ എസ് പി കുറുപ്പ് ബാക്കിവന്ന സ്വര്‍ണം എന്ത് ചെയ്തുവെന്ന കാര്യത്തിലും കൃത്യമായ രേഖകളില്ല. സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ റിപോര്‍ട്ട് ഉടന്‍ വിജിലന്‍സിന് കൈമാറും.

3,20,30,000 രൂപയാണ് പുനര്‍നിര്‍മാണത്തിന് ചെലവ് കണക്കാക്കിയിരുന്നത്. ഇതില്‍ ഫീനിക്‌സ് ഗ്രൂപ്പ് നല്‍കിയ 3,20,00,000 രൂപ അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുണ്ടായിരുന്ന ബേങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 2017ലാണ് പുനര്‍നിര്‍മാണം നടത്തിയത്. ഫീനിക്‌സ് ഗ്രൂപ്പിന്റെ തുക നിക്ഷേപിച്ചപ്പോള്‍ ലഭിച്ച പലിശ ഉണ്ടായിരുന്നിട്ടും സ്‌പോണ്‍സര്‍ഷിപ്പിന് ശ്രമിക്കുകയാണ് ദേവസ്വം ചെയ്തത്. ഇതിനായി അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി. എന്നാല്‍, ചട്ടവിരുദ്ധമായി എ എസ് പി കുറുപ്പ് സ്വര്‍ണം സ്വീകരിക്കുകയായിരുന്നു. 27ഓളം പേര്‍ ഇത്തരത്തില്‍ സ്വര്‍ണം നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest