Connect with us

Eduline

ചരിത്ര വഴിയിലൂടെ

എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയായി മാതൃകാ ചോദ്യപേപ്പർ. വിദഗ്ധരായ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തീർച്ചയായും മുതൽക്കൂട്ടാകും. സാമൂഹ്യ ശാസ്ത്രത്തിന്റെ മാതൃകാ ചോദ്യപേപ്പറാണ് ഈ ലക്കം എജ്യുലൈനിൽ

Published

|

Last Updated

സ്‌കോർ: 80
സമയം: രണ്ടര മണിക്കൂർ

നിർദേശങ്ങൾ

നിർദിഷ്ട സമയത്തിന് പുറമേ 15 മിനുട്ട് സമാശ്വാസ സമയം ഉണ്ടായിരിക്കും. ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക. ഉത്തരങ്ങൾ എഴുതുന്നതിന് മുമ്പ് ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിക്കുക. ചില ചോദ്യങ്ങൾക്ക് ചോയ്‌സ് നൽകിയിട്ടുണ്ട്. അവയിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് മാത്രം ഉത്തരം എഴുതുക. ഭൂപടത്തിൽ രേഖപ്പെടുത്താനുള്ള ചോദ്യത്തിന് നൽകിയിട്ടുള്ള ഭൂപട രൂപരേഖ ഉപയോഗിക്കുക

 

ഒന്ന് മുതൽ എട്ട് വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നിനും ഓരോ മാർക്ക് വീതം.

1. നവോത്ഥാന ചിത്രകലയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത് ?

A. ഛായാചിത്രങ്ങൾ
B. എണ്ണച്ചായാചിത്രങ്ങൾ
C. ആത്മീയതക്ക് പ്രാധാന്യം
D. ഭൂദൃശ്യങ്ങൾ

2. നൽകിയിട്ടുള്ള പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക

പ്രസ്താവന: ഭൂമധ്യരേഖാ പ്രദേശത്ത് ശൈത്യകാലം അനുഭവപ്പെടാറില്ല.

കാരണം: വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കാത്തതിനാൽ ഉയർന്ന താപനില അനുഭവപ്പെടുന്നു

A. പ്രസ്താവനയും കാരണവും ശരി
B. പ്രസ്താവന ശരി കാരണം തെറ്റ്
C. പ്രസ്താവന തെറ്റ് കാരണം ശരി
D. പ്രസ്താവനയും കാരണവും തെറ്റ്

3. “ഇകണോമിക്’ സാധനങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക ?

a. സൂര്യപ്രകാശം
b. വസ്ത്രങ്ങൾ
c. വായു
d. വാഹനങ്ങൾ

A. aയും bയും
B. bയും dയും
C. dയും aയും
D. aയും cയും

4. ഭൗമോപരിതല താപം സന്തുലിതമായി ക്രമീകരിക്കുന്ന പ്രക്രിയ

A. താപചാലനം
B. സമതാപം
C. താപബജറ്റ്
D. ദൈനിക താപനില

5. ശരിയായ ജോഡികളെ കണ്ടെത്തുക.

A. i-d, ii-a, iii-c, iv-b
B. i-c, ii-d, iii-a, iv-b
C. i-b, ii-a, iii-d, iv-c
D. i-c, ii-a, iii-b, iv-d

6. മാനവ വികസന സൂചിക തയ്യാറാക്കാൻ അടിസ്ഥാനമാക്കുന്ന മേഖലകളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക

A. ദീർഘവും ആരോഗ്യകരവുമായ ജീവിതം
B. പ്രതിരോധം
C. മെച്ചപ്പെട്ട ജീവിത നിലവാരം
D. അറിവ്

7. കോറിയോലിസ് പ്രഭാവത്തെ അടിസ്ഥാനമാക്കി ചുവടെ ചേർത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ എന്തെല്ലാം ?

(i) ഉത്തരാർദ്ധ ഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തോട്ട് വ്യതിചലിക്കുന്നു

(ii) വാണിജ്യവാതങ്ങൾ ഉത്തരാർദ്ധ ഗോളത്തിൽ വടക്കുകിഴക്കൻ കാറ്റുകളായി വീശുന്നു

(iii) വാണിജ്യവാതങ്ങൾ ദക്ഷിണാർദ്ധ ഗോളത്തിൽ തെക്കുപടിഞ്ഞാറൻ കാറ്റുകളായി വീശുന്നു

A. i, ii ശരി iii തെറ്റ്
B. i, ii തെറ്റ് iii ശരി
C. എല്ലാം ശരി
D. എല്ലാം തെറ്റ്

8. നൽകിയിരിക്കുന്നവയിൽ വിവരാവകാശത്തിനായുള്ള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സംഘടന ഏത്?

A. ഭാരതീയ കിസാൻ സഭ
B. ഷേത് കാരി സംഘടന
C. റയൽ സംഘടന
D. മസ്ദൂർ കിസാൻ ശക്തി സംഘതൻ

ഒമ്പത് മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാചകത്തിൽ ഉത്തരമെഴുതുക. ഓരോന്നിനും രണ്ട് മാർക്ക് വീതം

9. വ്യക്തിഗത പ്രശ്‌നങ്ങളെയും സാമൂഹിക പ്രശ്‌നങ്ങളെയും വിശകലനം ചെയ്യുന്നതിന് സാമാന്യ ബോധജ്ഞാനത്തിന് നിരവധി പരിമിതിയുണ്ട്. പ്രസ്താവന സാധൂകരിക്കുക

10. “ഇന്ധനം’ എന്നാൽ എന്ത് ? പുനരുപയോഗിക്കാൻ കഴിയുന്ന ഇന്ധനത്തിന് ഉദാഹരണം എഴുതുക?

11. ഇന്ത്യൻ ബഹിരാകാശ പുരോഗതിക്ക് സഹായകമായ ശാസ്ത്ര സാങ്കേതികരംഗത്തെ ഏതെങ്കിലും രണ്ട് കണ്ടെത്തലുകൾ എഴുതുക?

12. ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ അവരുടെ നിലവിലെ അവസ്ഥ തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാർ ഏത്? ഈ കരാറിന്റെ ഫലം എന്തായിരുന്നു?

13 ഒരു വിദ്യാർഥി എന്ന നിലയിൽ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായി നിങ്ങൾക്ക് നൽകാൻ കഴിയുന്ന നിർദേശങ്ങൾ എഴുതുക?

14 മഹാത്മാഗാന്ധി ഇന്ത്യയിൽ പങ്കെടുത്ത ആദ്യകാല സമരങ്ങളുടെ പൊതുസവിശേഷതകൾ വ്യക്തമാക്കുക ?

15 ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാലെന്ത്? പ്രഭവ കേന്ദ്രത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഭൗമോപരിതല കേന്ദ്രത്തിന്റെ പേര് എന്ത് ?

16 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് മൂന്നോ അതിലധികമോ വാചകങ്ങളിൽ ഉത്തരമെഴുതുക. ഓരോന്നിനും മൂന്ന് മാർക്ക് വീതം

16. സ്‌കൂളുകളിൽ ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള മാർഗങ്ങൾ നിർദേശിക്കുക?

17. സമ്പത്തിന്റെ ശരിയായ വിനിയോഗമാണ് ഇംഗ്ലണ്ടിൽ വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്. പ്രസ്താവന വിലയിരുത്തുക

18 ഭൂമധ്യരേഖാ കാലാവസ്ഥ മേഖല, ടൺഡ്രാ മേഖല എന്നിവ ചുവടെ നൽകിയിട്ടുള്ള സൂചകങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുക.

  • കാലാവസ്ഥ
  • നൈസർഗിക സസ്യജാലം
  • കൃഷി

19 ഇന്ത്യൻ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതിൽ ഗോത്ര സമൂഹത്തിന്റെ കല, സംസ്കാരം എന്നിവ വഹിക്കുന്ന പങ്ക് വിലയിരുത്തുക ?

അല്ലെങ്കിൽ

ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥ നിലനിർത്തുന്നതിൽ ഭാഷയുടെ പങ്ക് വിശകലനം ചെയ്യുക

20. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുന്ന പണത്തിന്റെ “ചാക്രിയ പ്രവേശം’ വ്യക്തമാക്കുക.

21 രണ്ടാം ലോകമഹായുദ്ധ കാലത്ത് സുഭാഷ് ചന്ദ്രബോസും ഇന്ത്യൻ നാഷണൽ ആർമിയും ബ്രിട്ടീഷ് ഭരണകൂടത്തിന് ഭീഷണിയായി. സമർഥിക്കുക.

22. വാണിജ്യ ബാങ്കുകളുടെ വിവിധ സേവനങ്ങൾ എഴുതുക?.

23 A. 1975ലെ ആഭ്യന്തര അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തെ ബാധിച്ചതെങ്ങനെയെന്ന് വിശകലനം ചെയ്യുക

  അല്ലെങ്കിൽ

B. ദളിത് പ്രസ്ഥാനങ്ങൾ ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ വിശദമാക്കുക

24 മുതൽ 29 വരെ ചോദ്യങ്ങൾക്ക് നാലോ അതിലധികമോ വാചകത്തിൽ ഉത്തരമെഴുതുക. ഓരോന്നിനും നാല് മാർക്ക് വീതം

24. A. മധ്യ വർഗത്തിന്റെ താൽപ്പര്യങ്ങളായിരുന്നു നെപ്പോളിയന്റെ പരിഷ്‌കാരങ്ങളിൽ പ്രതിഫലിച്ചത്. പ്രസ്താവന വിലയിരുത്തുക.

            അല്ലെങ്കിൽ

B. ഫ്രാൻസിൽ നിലനിന്നിരുന്ന ഏകാധിപത്യ ഭരണത്തെ സമൂഹത്തിലെ ഒന്നും രണ്ടും എസ്റ്റേറ്റുകൾ അനുകൂലിച്ചു. പ്രസ്താവന സാധൂകരിക്കുക.

25. ചുവടെ നൽകിയിട്ടുള്ള ഭൂവിവരങ്ങൾ തിരിച്ചറിഞ്ഞ് തന്നിട്ടുള്ള ലോക ഭൂപട രൂപരേഖയിൽ അടയാളപ്പെടുത്തുക

A. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമി
B. മെഡിറ്ററേനിയൻ കടലിന് ചുറ്റുമായി കാണപ്പെടുന്ന കാലാവസ്ഥാ മേഖല
C. തെക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന ഉഷ്ണഭൂമി
D. ഏഷ്യയിലെ മിതോഷ്ണ പുൽമേട്

26. A. ഭൗതിക ഗുണനിലവാര സൂചിക കണ്ടെത്താനുള്ള സമവാക്യം എഴുതുക. സമവാക്യത്തിലെ ഓരോ സൂചികയും എന്താണെന്ന് വ്യക്തമാക്കുക.

അല്ലെങ്കിൽ

B. വ്യാവസായിക വിപ്ലവങ്ങൾക്ക് കാരണമായ കണ്ടുപിടിത്തങ്ങളും അവയുടെ സവിശേഷതകളും എഴുതുക

27. കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്തുന്നതിനും സാമൂഹിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിനും കുടുംബം എത്രത്തോളം സ്വാധീനിക്കുന്നു എന്ന് സമർഥിക്കുക

28 ഫ്രഞ്ച് വിപ്ലവം പിൽക്കാല ലോക ചരിത്രത്തെ സ്വാധീനിച്ചു. ഈ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ? വ്യക്തമാക്കുക.

29. A. അഗ്നിപർവതങ്ങൾ വിനാശകാരികളാണെങ്കിലും ഈ മേഖലയിൽ ആളുകൾ താമസിക്കുന്നു എന്തുകൊണ്ട്?

   അല്ലെങ്കിൽ

B. വിവിധതരം അപക്ഷയങ്ങൾ എന്തെല്ലാം? വ്യക്തമാക്കുക.

30, 31 ചോദ്യങ്ങൾക്ക് ഉത്തരം വിശദീകരിച്ച് എഴുതണം. അഞ്ച് മാർക്ക് വീതം

30 A. ദൈവ കേന്ദ്രീകൃതമായ കാഴ്ചപ്പാടിൽ നിന്നും മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാടിലേക്കുള്ള മാറ്റമായിരുന്നു നവോത്ഥാനം. നവോത്ഥാന ചിത്രകലയെ വിലയിരുത്തി ഈ പ്രസ്താവന സമർഥിക്കുക.

                      അല്ലെങ്കിൽ

B. നിയമലംഘന സമരത്തിൽ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പങ്കാളിത്തം എങ്ങനെയായിരുന്നു? വിശകലനം ചെയ്യുക.

31. A. ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പുനരുൽപ്പാദിപ്പിക്കാൻ സാധിക്കുന്ന ഊർജവിഭവങ്ങളുടെ ഉപയോഗം വ്യാപിക്കേണ്ടതാണ്. വിലയിരുത്തുക.

  അല്ലെങ്കിൽ

B. ദൈനിക താപാന്തരം എന്നാൽ എന്താണ് ?

a) ഒരു പ്രദേശത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 320 സെൽഷ്യസും കുറഞ്ഞ താപനില 170 സെൽഷ്യസും ആണെങ്കിൽ ദൈനിക താപാന്തരം എത്ര?

b) തിരുവനന്തപുരം, കാൺപൂർ എന്നീ നഗരങ്ങളിൽ ദൈനിക താപാന്തരം കുറവ് അനുഭവപ്പെടുന്നത് എവിടെയാണ്? എന്തുകൊണ്ട്?

Latest