Connect with us

Techno

വെള്ളം 'കുടിക്കാത്ത' ഗ്യാലക്‌സി എസ് ഫോര്‍ ആക്ടീവ്

Published

|

Last Updated

പുതുമകളും മത്സരങ്ങളും നിറഞ്ഞതാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി. ഒരു കമ്പനി എന്തെങ്കിലും പുതിയ കാര്യം പരീക്ഷിച്ചാല്‍ അത് അതിനേക്കാള്‍ മികച്ച നിലയില്‍ പരീക്ഷിക്കാന്‍ മറ്റു കമ്പനികള്‍ മത്സരിക്കുന്നു. അങ്ങനെയൊരു മത്സരത്തില്‍ പിറവികൊണ്ട സ്മാര്‍ട്ട് ഫോണാണ് സാംസംഗ് എസ് 4 ആക്ടീവ്. ഫോണില്‍ വെള്ളം കയറുമോ, ചെളിയില്‍ വീഴുമോ തുടങ്ങിയ ആശങ്കകളൊന്നും ഇനി വേണ്ട. എസ് 4 ആക്ടീവ് വേണമെങ്കില്‍ വീടിനടുത്ത കുളത്തിലും സൂക്ഷിക്കാം!

വെള്ളത്തിലിട്ടാലും കുഴപ്പമില്ലെന്ന അവകാശവാദവുമായി സോണിയുടെ എക്‌സ്പീരിയ ZR എത്തിയത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വെള്ളം കയറി ഫോണ്‍ കേടാകുമോ എന്ന് ആശങ്കപ്പെട്ടിരുന്ന ചിലരെങ്കിലും ഇതോടെ സോണിക്ക് പിന്നാലെ പാഞ്ഞു. അതു കണ്ടതോടെയാണ് അത്തരമൊരു ഫോണ്‍ എന്തുകൊണ്ട് തങ്ങള്‍ക്കും ആയിക്കൂടെന്ന് സാംസംഗ് ചിന്തിച്ചത്. ഒടുവില്‍ തങ്ങളുടെ ഫഌഗ് ഷിപ്പ് ഫോണായ എസ് 4ല്‍ തന്നെ അവര്‍ അത് സാക്ഷാത്കരിച്ചു. മഴ നനഞ്ഞാലും വെള്ളത്തില്‍ വീണാലും കുഴപ്പമില്ലാത്ത എ്‌സ 4 ആക്ടീവ് വിപണിയിലെത്തിക്കഴിഞ്ഞു. വേണമെങ്കില്‍ വെള്ളത്തിനകത്ത് നിന്ന് ചിത്രവുമെടുക്കാം. അര മണിക്കൂര്‍ വരെ വെള്ളത്തിലിട്ടുവെച്ചാല്‍ ഒരു കുഴപ്പവും സംഭവിക്കില്ലെന്നാണ് കമ്പനിയുടെ അവകാശ വാദം.

8 മെഗാപിക്‌സലാണ് എസ് 4 ആക്ടിവിന്റെ ക്യാമറ കപ്പാസിറ്റി. 1920×1080 മെഗാ പിക്‌സല്‍ സ്‌ക്രീന്‍ സൈസ്, അഞ്ച് ഇഞ്ച് ടി എഫ് ടി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 4ഭ2 ജെല്ലിബീന്‍ ഒ എസ്, 1.9 ജിഗാഹേര്‍ട്‌സ് കോര്‍ഡ് കോര്‍ പ്രൊസസര്‍, 2 ജി ബി റാം തുടങ്ങിയവയാണ് സവിശേഷതകള്‍. 2,600 ma ബാറ്ററി, 16 ജി ബി ഇന്റേണല്‍ സ്‌റ്റോറേജ്, 64 ജി ബി വരേ വികസിപ്പിക്കാവുന്ന എസ് ഡി കാര്‍ഡ്, തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്.

2ജി, 3ജി, 4ജി, വൈഫൈ, ബ്‌ളൂടൂത്ത് 4.0, എന്‍ഫ്‌സി, മൈക്രോ യുഎസിബി 2.0, ഇന്‍ഫ്രാറെഡ് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest