ലോനപ്പന്‍ നമ്പാടന്റെ സംസ്‌കാരം ഇന്ന്‌

Posted on: June 6, 2013 8:55 am | Last updated: June 6, 2013 at 9:31 am

nmbaadanതൃശൂര്‍:അന്തരിച്ച മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്റെ സംസ്‌കാരം വൈകീട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ പേരാമ്പ്രയിലെ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കാല്‍ നൂറ്റാണ്ടോളം നിയമസഭാംഗമായ ലോനപ്പന്‍ നമ്പാടന്‍ രണ്ട് തവണ മന്ത്രിയും ഒരു തവണ ലോക്‌സഭാ എംപിയുമായിട്ടുണ്ട്.