Connect with us

National

സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: 1984 ലെ സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കി. ഡല്‍ഹിയലെ സിബിഐ കോടതിയുടേതാണ് .സജ്ജന്‍കുമാറിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ചെരുപ്പേറുണ്ടായി.

അതേസമയം, കേസില്‍ സജ്ജന്‍കുമാറിനൊപ്പം പ്രതിചേര്‍ത്തിരുന്ന മറ്റു മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ബല്‍വാന്‍ ഖോക്കര്‍, ഗിര്‍ധരി ലാല്‍, ക്യാപ്റ്റന്‍ ബഗ്മാല്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

സുല്‍ത്താന്‍പുരിയില്‍ നടന്ന സിഖ് വിരുദ്ധകലാവുമായി ബന്ധപ്പെട്ട് 2010 ജൂലൈയിലാണ് കുമാറിനും മറ്റു നാലു പ്രതികള്‍ക്കുമെതിരെ കീഴ്‌ക്കോടതി കുറ്റപത്രം ചുമത്തിയത്. 1984 ഒക്‌ടോബര്‍ 31 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നാണ് ദല്‍ഹിയില്‍ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊലപാതക കുറ്റം കൂടാതെ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തിയെന്നും സജ്ജന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരുന്നു. സിഖ് വിരുദ്ധകലാപത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.

Latest