Connect with us

Kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു: നാളെ മുതല്‍ പ്രാബല്യത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ നിരക്ക് വര്‍ദ്ധനയില്‍ നിന്നൊഴിവാക്കി.40 മുതല്‍ 80 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 2.20 രൂപയായിരിക്കും പുതിയ നിരക്ക്. 81 മുതല്‍ 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 3 രൂപയും 121 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 3.80 രൂപയുമായിരിക്കും പുതിയ നിരക്ക്. 151 മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 5.30 രൂപയും 201 മുതല്‍ 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 6.50 രൂപയുമാണ് പുതിയ നിരക്ക്.പ്രതിമാസം 300 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് സ്ലാബില്ലാത്ത നിരക്കായിരിക്കും ഇനിമുതല്‍ ഈടാക്കുക.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പുറമെ വ്യാവസായിക ഉപഭോക്താക്കള്‍ക്കുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് നിരക്കു വര്‍ധനയ്ക്ക് അംഗീകാരം നല്‍കിയത്. പുതുക്കിയ വൈദ്യുതി നിരക്ക് 2014 മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും.കഴിഞ്ഞ ജൂലൈയിലാണ് ഇതിന് മുമ്പ് നിരക്ക് വര്‍ധിപ്പിച്ചത്.