ഇസ്ലാമിന്റെത് തുറന്ന സമീപനം: പൊന്മള

    Posted on: April 27, 2013 8:30 pm | Last updated: April 27, 2013 at 8:30 pm
    SHARE

    PONMALA270413

    രിസാല സ്‌ക്വയര്‍: ഇസ്ലാമിന്റെത് തുറന്ന സമീപനമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. ഇസ്ലാം ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. മറ്റേതൊരു മതത്തേക്കാളും തുറന്ന സമീപനമാണ് അതിന്റെത്. മുഹമ്മദ് നബി (സ)യിലുള്ള കടുത്ത വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ ഒരാള്‍ യഥാര്‍ഥ വിശ്വാസിയാകുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രിസാല സ്‌ക്വയറില്‍ വിശ്വാസത്തിന്റെ സമരപഥം ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍.