ഇന്ത്യന്‍ മീഡിയാഫോറം ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി

Posted on: April 26, 2013 10:39 pm | Last updated: April 26, 2013 at 10:39 pm

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ് ഖത്തര്‍) സംഘടിപ്പിക്കുന്ന ഫോട്ടോപ്രദര്‍ശനവും മല്‍സരവും എയര്‍പോര്‍ട്ട് റോഡില്‍ ക്വാളിറ്റി സെന്ററില്‍ തുടങ്ങി. മീഡിയാഫോറം രക്ഷാധികാരി കൂടിയായ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ഉദ്ഘാടനം ചെയ്തു. ക്വാളിറ്റി ഗ്രൂപ്പുമായി സഹകരിച്ചാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് പി.എസ് ശശികുമാര്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് കരീം അബ്ദുല്ല, ഐ.സി.സി വൈസ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, ക്വാളിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ ദിയാബ് അലി അല്‍ സഹ്‌ലി, മാനേജിങ് ഡയറക്ടര്‍ ശംസുദ്ദീന്‍ ഒളകര, കെ.എം.സി.സി പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍, ഇന്‍കാസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.ടി ഫൈസല്‍, ആഭ്യന്തരമന്ത്രാലയം പി.ആര്‍ വകുപ്പിലെ ഫൈസല്‍ ഹുദവി, നോര്‍ക്ക മുന്‍ ഡയറക്ടര്‍ കെ.കെ ശങ്കരന്‍, മീഡിയാഫോറം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം അംബാസഡറും അതിഥികളും പ്രദര്‍ശനം വീക്ഷിച്ചു. ആദ്യദിവസം തന്നെ പ്രദര്‍ശനം കാണാന്‍ സ്വദേശികളടക്കം നിരവധി പേര്‍ എത്തിയിരുന്നു.