സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

Posted on: April 26, 2013 8:00 pm | Last updated: April 26, 2013 at 8:20 pm

മസ്‌കത്ത്: കൈരളി ആര്‍ട്‌സ് ക്ലബും ബദര്‍ അല്‍ സമ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. നിസ്‌വക്കടുത്തെ ബറകത്തുല്‍ മൗസില്‍ മസ്‌കത്ത് ബേങ്കിന് സമീപത്താണ് മെഡിക്കല്‍ ക്യാമ്പ്. ഇന്ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെയാണ് ക്യാമ്പ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പിലെത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. സിദ്ധീഖ് 95231007.