Connect with us

National

ശാരദ ചിട്ടി കുംഭകോണം: സുദീപ്ത സെന്‍ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

കൊല്‍ക്കത്ത: അയ്യായിരം കോടി രൂപയുടെ ശാരദാ ചിട്ടി കുംഭകോണക്കേസില്‍ അറസ്റ്റിലായ ശാരദാ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്ത സെന്നിനെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ കൂട്ടാളികളായ ദേബ്ജാനി മുഖോപാധ്യാ, അരവിന്ദ് സിംഗ് ചൗഹാന്‍ എന്നിവരെയും കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
സെന്നിനെയും കൂട്ടാളികളെയും ഇന്ന് രാവിലെയാണ് കൊല്‍ക്കത്തിലെ കോടതിയില്‍ ഹാജരാക്കിയത്. കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നെങ്കിലും ക്ഷുഭിതരായ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ച് സെന്നിന് നേരെ പാഞ്ഞടുത്തു. പോലീസ് ബാരിക്കേഡ് തകര്‍ക്കാനും ശ്രമമുണ്ടായി. ഇതേതുടര്‍ന്ന് പോലീസ് ലാത്തി വീശി.
ചൊവ്വാഴ്ചയാണ് കാശ്മീരില്‍ വെച്ച് സെന്നിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുതിന് മുമ്പ് സെന്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് എഴുതിയ കത്തില്‍ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ 22 ഉന്നത ഉദ്യോഗസ്ഥര്‍ പണത്തിനായി തന്നെ ചൂഷണം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരുടെ പേരുവിവരങ്ങള്‍ കത്തിലുണ്ടെന്നാണ് അറിയുന്നത്.

Latest