തൊഴിലുറപ്പ് പദ്ധതി : ജില്ല 114 കോടി ചെലവഴിച്ച് മാതൃകയായി

Posted on: April 24, 2013 6:17 am | Last updated: April 24, 2013 at 6:17 am

പാലക്കാട്: തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ 114 കോടി 20 ലക്ഷം ചെലവഴിച്ച് ജില്ല സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ചിറ്റൂര്‍ ബ്ലോക്കാണ് (16.69 കോടി). രണ്ടാമത് പാലക്കാട് ബ്ലോക്കും (10.39 കോടി), മൂന്നാമത് ആലത്തൂര്‍ ബ്ലോക്കും (10.07 കോടി) ആണ്. 9.75 കോടി രൂപ ചെലവഴിച്ച് ആദിവാസിമേഖലയില്‍ മികവാര്‍ന്ന പ്രവൃത്തികള്‍ചെയ്ത അട്ടപ്പാടി ബ്ലോക്ക് പ്രത്യേകപ്രശംസയ്ക്ക് പാത്രമായി. ചെലവഴിച്ച തുകയില്‍ 105.35 കോടി രൂപയും അവിദഗ്ധ തൊഴിലാളികളുടെ വേതനത്തിനായാണ് ഉപയോഗിച്ചിട്ടുള്ളത്. വിദഗ്ധ, അര്‍ധവിദഗ്ധ തൊഴിലാളികളുടെ വേതനമായി 18.82 ലക്ഷം രൂപയും സാധന സാമഗ്രികള്‍ക്കായി 2.89 കോടി രൂപയുമാണ് ചെലവഴിച്ചിട്ടുളളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ 26.04 കോടി രൂപ അധികം ചെലവഴിച്ചു. ഇതോടെ ജില്ലയില്‍ തൊഴിലുറപ്പുപദ്ധതിയുടെ ആരംഭം മുതല്‍ ഇതുവരെ 451.—61 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ജില്ല ആദ്യമായാണ് 100 കോടി രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നത്. ആകെ 1,36,748 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനും അതിന്റെ ഫലമായി 71.—96 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു. ഈ വര്‍ഷം 100 ദിവസം പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ ജില്ലയില്‍ 22,021 ആണ്. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ തുക ചെലവഴിച്ചത് അഗളി ഗ്രാമപ്പഞ്ചായത്താണ് (5 കോടി 73 ലക്ഷം)ജില്ലയിലെ ശരാശരി തൊഴില്‍ദിനങ്ങള്‍ 52.—62 ആണ്. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ ശരാശരി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചത് മങ്കര ഗ്രാമപ്പഞ്ചായത്താണ് (82). ജില്ലയില്‍ ഏറ്റവുംകൂടുതല്‍ തുക ചെലവഴിച്ച അഞ്ച് ഗ്രാമപ്പഞ്ചായത്തുകള്‍ അഗളി, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, മുണ്ടൂര്‍ എന്നിവയാണ്.—ജില്ലയില്‍ 53 ഗ്രാമപ്പഞ്ചായത്തുകള്‍കൂടി ഒരു കോടിയിലധികം ചെലവഴിച്ചിട്ടുണ്ട്.—സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍നല്‍കിയ കാര്യത്തില്‍ ജില്ല മൂന്നാമതും സൃഷ്ടിക്കപ്പെട്ട തൊഴില്‍ദിനങ്ങളുടെ കാര്യത്തില്‍ നാലാമതുമാണ്.—