Connect with us

Kerala

ബുദ്ധിമാന്ദ്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യ പദ്ധതി: കരട് തയ്യാറായി

Published

|

Last Updated

തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികളുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമാക്കി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആര്‍ ടി) രൂപവത്കരിക്കുന്ന പാഠ്യ പദ്ധതിയുടെ കരട് തയ്യാറായി. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുമുഖ വൈകല്യം, ശൈശവ മനോരോഗം, പഠനവൈകല്യം തുടങ്ങിയവ അനുഭവിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ഇവരുടെ സമഗ്ര വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതിക്കാണ് രൂപം നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു പാഠ്യപദ്ധതി തയാറാക്കുന്നത്. 2013-14 അധ്യയനവര്‍ഷം ഇത് നടപ്പാക്കാന്‍ കഴിയും.