Connect with us

Eranakulam

ഭരണകൂടങ്ങള്‍ പ്രവാസികളോട് നീതി പുലര്‍ത്തുന്നില്ല: കെ.വി അബ്ദുല്‍ ഖാദിര്‍

Published

|

Last Updated

കൊച്ചി: ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ നിര്‍മ്മിതിയില്‍ മുഖ്യപങ്കുവഹിച്ച പ്രവാസി സമൂഹത്തിന് അനിവാര്യമായത് തിരിച്ചുനല്‍കുന്നതില്‍ ഭരണകൂടെ സമ്പൂര്‍ണ്ണ പരാജയമാണന്ന് കെ.വി അബ്ദുല്‍ ഖാദിര്‍ എം.എല്‍.എ പ്രസ്താവിച്ചു. സാമ്പത്തിക മാദ്ധ്യ കാലത്ത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിര്‍ത്തുകയും വിദേശ നാണ്യ സ്വരൂപണത്തില്‍ വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്ത പ്രവാസികള്‍ക്ക് കുറ്റമറ്റ ഒരു ക്ഷേമപദ്ധതിപോലും നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സാധിച്ചില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മതരംഗത്തെ പുരോഗതിക്ക് പ്രവാസികളുടെ സംഭാവനമഹത്തരമാണ്. നിതാഖാത്ത് കാലത്ത് പോലും വിമാനചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ പ്രവാസികളെ കൊള്ളയടിക്കാനാണ് വിവിധ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നത് അപമാനകരമാണ്. ഏപ്രില്‍ 26,27,28 തിയ്യതികളില്‍ കലൂരില്‍ നടക്കുന്ന എസ്.എസ്.എഫ് സംസ്ഥാനസമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച “പ്രവാസം കേരളത്തെ സ്വാധീനിച്ച വിധം ” ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി മുഖ്യാതിഥി ആയിരുന്നു. ഐ.പി.ബി പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം വേദിയില്‍ നടന്നു. എ.പി അഹ്മദ്, മുഹമ്മദ് അനീസ്, അഡ്വ. ഹസന്‍, പി.വി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ആര്‍.പി ഹുസൈന്‍ പ്രസംഗിച്ചു. വിവിധ മാലകളുടെ ആലാപനം നടന്നു. കെ സൈനുദ്ദീന്‍ സഖാഫി സ്വാഗതവും അബ്ദുല്‍ കരീം നിസാമി നന്ദിയും പറഞ്ഞു.
ഇന്ന് (ബുധന്‍) വൈകിട്ട് 7 മണിക്ക് സമ്മേളനനഗരിയില്‍ ആതുര സേവനത്തിന്റെ മാനുഷിക മുഖം എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടക്കും. ഡോ. സി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ മാരായ വി.ഡി സതീശന്‍, എ.എം ആരിഫ് പങ്കെടുക്കും.

 

---- facebook comment plugin here -----

Latest