മുഖ്യമന്ത്രിയുമായി ചര്‍ച്ചക്കില്ലെന്ന് ഗൗരിയമ്മ

Posted on: April 22, 2013 5:05 pm | Last updated: April 23, 2013 at 1:36 pm

ആലപ്പുഴ: മുഖ്യമന്ത്രിയുമായി ഇനി യാതൊരുചര്‍ച്ചക്കും തയ്യാറല്ലെന്ന് കെ ആര്‍ ഗൗരിയമ്മ. ജെ എസ് എസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രാജന്‍ ബാബുവിനെ ചുമതലപ്പെടുത്തിയിട്ടില്ല. ജനറല്‍ സെക്രട്ടറിയാണ് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത്. കെ കെ ഷാജുവിനെതിരെ നടപടി വേണമോയെന്ന് പാര്‍ട്ടി തീരുമാനിക്കും. യു ഡി എഫ് വിട്ടാല്‍ പ്രവര്‍ത്തകര്‍ കൂടെ നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും ഗൗരിയമ്മ പറഞ്ഞു.