വെനിസ്വേലയില്‍ പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷം

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 7:56 am

കാരക്കസ്: തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കില്ലെന്നും വോട്ടെണ്ണല്‍ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് വെനിസ്വേലയില്‍ പ്രതിപക്ഷ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമായി. പ്രക്ഷോഭത്തില്‍ നിന്ന് അണികള്‍ പിന്‍മാറണമെന്നും സമാധാന സമരത്തിലൂടെ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കണമെന്നും പ്രതിപക്ഷ നേതാവും തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായിരുന്ന കാപ്രിലസ് ആഹ്വാനം ചെയ്തു. പ്രക്ഷോഭകരും പോലീസുകാരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.