മരണശേഷം ഡാറ്റ എന്ത് ചെയ്യണം? നിങ്ങള്‍ക്ക് തീരുമാനിക്കാം

Posted on: April 12, 2013 1:03 pm | Last updated: April 12, 2013 at 2:30 pm

googleന്യൂയോര്‍ക്ക്: മരണശേഷം നിങ്ങളുടെ ഇ മെയില്‍ അക്കൗണ്ടിലുള്ള വിവരങ്ങള്‍ എന്ത് ചെയ്യണമെന്ന് ഇനി നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. ഗൂഗിളാണ് ഇതിനുള്ള സംവിധാനമൊരുക്കിയത്. ജി മെയിലിലും ഗൂഗിള്‍ പ്ലസിലും മറ്റു ജി മെയില്‍ സേവനങ്ങളിലുമുള്ള ഡാറ്റകള്‍ ഡിലീറ്റ് ചെയ്യണോ അതോ മറ്റാര്‍ക്കെങ്കിലും അയച്ചുനല്‍കണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. മൂന്ന്, ആറ്, ഒന്‍പത്, പന്ത്രണ്ട് മാസം നിങ്ങളുടെ ഇ മെയില്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ അതിലുള്ള ഡാറ്റ ഡിലീറ്റ് ചെയ്യുകയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അത് അയച്ചുകൊടുക്കുകയോ ചെയ്യാനുള്ള സംവിധാനമാണ് ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്.

ALSO READ  ജിമെയിലിനെ ബാധിച്ച സുരക്ഷാ പ്രശ്‌നം ഗൂഗ്ള്‍ പരിഹരിച്ചു