സമരസന്ദേശ പ്രയാണം

Posted on: April 11, 2013 6:20 am | Last updated: April 11, 2013 at 1:22 am
SHARE

വണ്ടൂര്‍: സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ്‌സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് വണ്ടൂര്‍ ഡിവിഷന്‍ കമ്മിറ്റിസംഘടിപ്പിക്കുന്ന സമരസന്ദേശ പ്രയാണം ഇന്നും നാളെയുമായി നടക്കും. ഇന്ന്‌രാവിലെ തിരുവാലിയില്‍ നിന്ന് ആരംഭിക്കുന്ന പ്രയാണംപാണ്ടിക്കാട്,ചെറുകോട്,വണ്ടൂര്‍,വാണിയമ്പലം അങ്ങാടികളിലെ വിവിധകേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നടുവത്ത് സമാപിക്കും.നാളെ വാണിയമ്പലംശാന്തിനഗറില്‍ നിന്ന് ആരംഭിക്കുന്ന പ്രയാണം വിവിധ കേന്ദ്രങ്ങളിലെസ്വീകരണത്തിന് ശേഷം ഐടിം റാലിയുടോ കരുവാരക്കുണ്ടില്‍സമാപിക്കും.അബ്ദുലതീഫ് സഖാഫി പാണ്ടിക്കാട്,പി ഫിറോസ്ഖാന്‍,സുഹൈല്‍സിദ്ദീഖി,ശമീര്‍ പാലക്കോട്,ശമീര്‍ ചെറുകോട്,ഉനൈസ് വണ്ടൂര്‍,അസ്്‌ലം സഖാഫിമാളിയേക്കല്‍ പ്രസംഗിക്കും.